July 16, 2025

നാലരകിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

img_7748-1.jpg

നാലരകിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ പൂമംഗലത്ത് വാടകക്വാർട്ടേഴ്സിൽ താമസിക്കുന്ന കിംഗ് നായക്കാണ്(23) പോലീസിന്റെ പിടിയിലായത്.

ചവനപ്പുഴ പുതിയകണ്ടത്ത് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ വാഹനപരിശോധനക്കിടയിലാണ് പൾസർ ബൈക്കിലെത്തിയ ഇയാൾ പിടിയിലായത്.

ഷോൾഡർ ബേഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് കണ്ണൂർ ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger