അഭിനയ പരിശീലനക്കളരി തുടങ്ങി.

തളിപ്പറമ്പ് : നടൻ സന്തോഷ് കീഴാറ്റൂർ നേതൃത്വം നൽകുന്ന അഭിനയ പരിശീലനക്കളരിക്ക് തളിപ്പറമ്പ് ചിന്മയാ വിദ്യാലയത്തിൽ തുടക്കമായി. ‘സമർപ്പണ’ നാടക, സിനിമാ വീട് ആണ് സംഘാടകർ. അഭിനേതാവ് ദേവേന്ദ്രനാഥാണ് പരിശീലകൻ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വിദ്യാർഥികളുൾപ്പെടെ 40 പേർ ക്യാമ്പിൽ അംഗങ്ങളാണ്. ഞായറാഴ്ച വൈകീട്ട് സമാപിക്കും. കളക്ടർ അരുൺ കെ. വിജയൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.