July 16, 2025

മാടായി ഗ്രാമപഞ്ചായത്ത് മീറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ അലക്ഷ്യമായി കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുക CPIM

089c5fde-008d-43c0-b176-e48eb2ba0ee1-1.jpg

പഴയങ്ങാടി :മാടായി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് വയലപ്രയിൽ പ്രവർത്തിച്ചു വരുന്ന മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് CPIM മാടായി നോർത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഇരുപത് വാർഡുകളിൽ നിന്നും കലക്ട് ചെയ്യുന്ന പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക്ക് ഇതര മാലിനങ്ങൾ അലക്ഷ്യമായാണ് തരം തിരിക്കാതെ മഴയത്തും വെയിലത്തും കൂട്ടിയിട്ടിരിക്കുന്നത്. തരം തിരിക്കാത്ത മറ്റു മാലിന്യങ്ങളും ചില വാർഡുകളിൽ നിന്ന് ഇവിടെ എത്തിക്കുന്നതായി നാട്ടുകാർക്കു പരാതി ഉണ്ട്.
ഇത് പരിസരവാസികളിൽ കടുത്ത ആശങ്ക പടർത്തിയിരിക്കുകയാണ്.വേനൽ മഴ പെയ്തതോടു കൂടി വെളളം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ ഉൾപ്പെടെ പടർന്നു പിടിക്കാൻ സാധ്യതയുണ്ട്.സമീപത്തുള്ള വീട്ടു കിണറുകളിൽ മലിന ജലം എത്തുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
എംസിഎഫിൽ എത്തുന്ന മാലിന്യങ്ങൾ അതാത് സമയത്ത് കൊണ്ടുപോകും എന്ന് നേരത്തെ സിപിഐഎം നു അധികൃതർ ഉറപ്പുനൽകിയായതാണ്.
എന്നാൽ അതും ലഘിച്ചിരിക്കുകയാണ് പഞ്ചായത് ഭരണാധികാരികൾ.

സംസ്ഥാന സർക്കാർ ജാഗ്രതയോടെ ശുചിത്വകേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനം നടത്തി വരുമ്പോഴാണ് മാടായി പഞ്ചായത്ത് നിരുത്തരവാദപരമായ നിലപാട് സ്വീകരിക്കുന്നത്.
മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് സി.പി.ഐ എം മാടായി നോർത്ത് ലോക്കൽ കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger