LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 1, 2026

വധശ്രമ കേസിൽ യുവാവ് അറസ്റ്റിൽ

0
Screenshot

Screenshot

Spread the love

വളപട്ടണം : കുടുംബസ്വത്ത് ഭാഗം വെക്കണമെന്നാവശ്യപ്പെട്ട അമ്മാവനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച മരുമകൻ അറസ്റ്റിൽ. പാപ്പിനിശേരി ഇഎംഎസ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്തെ എം.വി.ഷിജിത്തിനെ (42)യാണ് എസ്.ഐ.വി ആർ. അരുൺ അറസ്റ്റു ചെയ്തത്. ഈ മാസം 8 ന് രാത്രി 9.30 മണിക്ക് പാപ്പിനിശേരിയിലായിരുന്നു സംഭവം. പാപ്പിനിശേരി യിലെതറവാട് വീട് ഭാഗം വെക്കണമെന്നാവശ്യപ്പെട്ട ബക്കളം കാനൂൽ നണിച്ചേരി കോടല്ലൂർ റേഷൻ ഷാപ്പിന് സമീപത്തെ വിജയകുമാർ കോക്കാടനെ (61) യാണ് പ്രതി ഇഷ്ടിക കൊണ്ട് തലയ്ക്കടിക്കുകയും ഇരുമ്പ് കമ്പി കൊണ്ട് വലതുകാൽ അടിച്ചു തകർക്കുകയും ചെയ്തത്. എല്ലുപൊട്ടിസാരമായി പരിക്കേറ്റ ഇയാൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരാതിയിൽ വധശ്രമത്തിന് കേസെടുത്ത വളപട്ടണം പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!