കടമ്പൂർ ഗ്രാമപഞ്ചായത്തിൽ ആവേശകരമായി സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം സമ്പൂർണ്ണ ഗൃഹസന്ദർശന പൂർത്തീകരണ പ്രഖ്യാപനവും കർമ്മസേനയ്ക്ക് അനുമോദനവും നടത്തി

കടമ്പൂർ: നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി കടമ്പൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ‘വികസനക്ഷേമ പഠന പരിപാടി’ വിജയകരമായി പൂർത്തിയായത്തിന്റെയും . പദ്ധതിയുടെ ഭാഗമായി നടത്തിയ സമ്പൂർണ്ണ ഗൃഹസന്ദർശനത്തിന്റെ പൂർത്തീകരണ പ്രഖ്യാപനവും, ഇതിനായി പ്രയത്നിച്ച കർമ്മസേന അംഗങ്ങൾക്കും ഒപ്പം പഞ്ചായത്ത് നയിച്ച റിസോർട്ട് പേഴ്സൺ അംഗങ്ങൾക്കും അനുമോദനവും കടമ്പൂർ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനവും പൂർത്തീകരണ പ്രഖ്യാപനവും നിർവ്വഹിച്ചു കേരളത്തിൽ മൂന്നാമത്തെ പഞ്ചായത്തായും കണ്ണൂർ ജില്ലയിൽ പൂർത്തീകരണം നടത്തിയ രണ്ടാമതായും ധർമ്മടം മണ്ഡലത്തിൽ ഒന്നാമതായി പൂർത്തീകരണം നടത്തിയ പ്രഖ്യാപനമാണ് നിർവഹിച്ചത് ചടങ്ങിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ
ഗിരീശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ധർമ്മടം മണ്ഡലത്തിലെ കടമ്പൂർ പഞ്ചായത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് പഠന പരിപാടിയുടെ ഭാഗമായുള്ള വീടുവീടാന്തരമുള്ള പഠന പരിപാടിയായി സന്ദർശനവും പൂർത്തിയാക്കിയത്.
ചടങ്ങിൽ റിപ്പോർട്ട് അവതരണം കടമ്പൂർ പഞ്ചായത്ത് നവകേരളം പദ്ധതിയുടെ മുഖ്യ ചുമതല വഹിച്ച എ പി സജീന്ദ്രൻ നിർവഹിച്ചു. കർമ്മസമിതി അംഗങ്ങൾക്കുള്ള അനുമോദനവും ഉപഹാരവും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിജു നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീത കെ വി വാർഡ് മെമ്പർ സുരേഷ് ബാബു ടി കെ ജില്ലാ ഇൻഫർമേഷൻ ഓഫീസർ വിനീഷ് കുമാർ നവ കേരള മിഷൻ ജില്ലാ ചുമതല വഹിക്കുന്ന രാജൻ ടി ആർ ധർമ്മടം മണ്ഡലം ചുമതല വഹിക്കുന്ന ചാർജ് ഓഫീസർ മഹേഷ് സി തിമാറ്റിക് എക്സ്പേർട്ട് ജെസ്ന എ സി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കർമസേന അംഗങ്ങൾ രണ്ടുമാസക്കാലം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടുള്ള അനുഭവങ്ങളും പ്രതികരണങ്ങളും സദസിനു മുമ്പായി അവതരിപ്പിക്കുകയുണ്ടായി ചടങ്ങിൽ പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ പവിത്രൻ പി സ്വാഗതവും പത്മനാഭൻ സി എ നന്ദിയും രേഖപ്പെടുത്തി..







