ഗാർഹീക പീഡനം ഭർത്താവിനെതിരെ കേസ്

കണ്ണൂർ : വിവാഹ ശേഷം കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ടും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ ടൗൺ പോലീസ് കേസെടുത്തു. ഏഴോം ബോട്ട് കടവിന് സമീപത്തെ 35 കാരിയുടെ പരാതിയിലാണ് ഭർത്താവ് പഴയങ്ങാടി മാട്ടൂൽ സ്വദേശി മുഹമ്മദ് ഫവാസ് ഹാഷിമിനെതിരെ ടൗൺ പോലീസ് കേസെടുത്തത്.