July 16, 2025

അഴീക്കോട് മണ്ഡലത്തിലെ അങ്കണവാടികളിൽ സ്‌നേഹ കിടക്കകൾ വിതരണം ചെയ്തു

img_7534-1.jpg

2024-25 വർഷത്തെ കെ.വി സുമേഷ് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി അഴീക്കോട് മണ്ഡലത്തിലെ മുഴുവൻ അങ്കണവാടി കുട്ടികൾക്കും കയർഫെഡ് നിർമിച്ച സ്നേഹ കിടക്കകൾ വിതരണം ചെയ്തു. ചിറക്കൽ കല്ലടത്തോട് അങ്കണവാടിയിൽ നടന്ന മണ്ഡലതല വിതരണോഘാടനം കെ.വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളെ മികച്ച അടിസ്ഥാന സൗകര്യമുള്ള കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.  അങ്കണവാടികളിലെത്തുന്ന കുട്ടികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ക്യാമ്പയിൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി അധ്യക്ഷയായി.
മണ്ഡലത്തിലെ 198 അങ്കണവാടികൾക്കായി 4,27,946 രൂപ ചെലവിൽ 538 കിടക്കകളാണ് വിതരണം ചെയ്തത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ പുഴാതി പള്ളിക്കുന്ന് സോണുകളിലെ 59 അങ്കണവാടികളിൽ 203, ചിറക്കൽ ഗ്രാമപഞ്ചായത്തിലെ 43 അങ്കണവാടികളിൽ 141, വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഒൻപത് അങ്കണവാടികളിൽ 25, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ 19 അംഗനവാടികളിലായി 81, അഴീക്കോട് ഗ്രാമപഞ്ചായത്തിലെ 45 അംഗനവാടികളിൽ 45, നാറാത്ത് ഗ്രാമപഞ്ചായത്തിലെ 23 അംഗനവാടികൾ 43 കിടക്കകൾ വീതമാണ് വിതരണം ചെയ്തത്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിൽകുമാർ, ചിറക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മോളി, എൻ ശശീന്ദ്രൻ, വത്സല, വാർഡ് മെമ്പർ സുരേന്ദ്രൻ, ഐ.സി.ഡി.എസ് സെൽ സീനിയർ സൂപ്രണ്ട് വി.കെ അമർനാഥ് ഭാസ്‌കർ, ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ സി.എ ബിന്ദു എന്നിവർ സംസാരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger