കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

ഇരിട്ടി:കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും
കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന രജിത്ത് സിയും സംഘവും 2017 ഡിസംബർ 24 ന് ചെക്ക് പോസ്റ്റിൽ വച്ച് ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവു കടത്തുന്നതിനിടെ മലപ്പുറം പരപ്പനങ്ങാടി പഞ്ചാരൻ്റെ പുരക്കൽ പി. മുബഷീറിൽ നിന്നും
10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് വി.ജി ബിജു ശിക്ഷവിധിച്ചത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമികാന്വേഷണം നടത്തുകയും കേസിന്റെ തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ മാരായിരുന്ന അൻസാരി ബിഗു, ഷാജി കെ.എസ് എന്നിവർ നടത്തി അന്തിമ കുറ്റപത്രംകോടതിയിൽ സമർപ്പിക്കുകയായിരുന്നു.