വാഷ് പിടികൂടി

പയ്യന്നൂർ.വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് പിടികൂടി.റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ വി.സുരേഷിൻ്റെ നേതൃത്വത്തിൽ
രാമന്തളി കരമുട്ടം ചിറ്റടിയിലെ പൂട്ടി കിടക്കുന്ന സ്റ്റോൺ ക്രഷറിൻ്റെ കോമ്പൗണ്ടിൽ രണ്ടു പ്ലാസ്റ്റിക്ജാറുകളിലായി ഒളിപ്പിച്ചു വെച്ച 40 ലിറ്റർ വാഷാണ് പിടികൂടിയത്.റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി.വി.കമാക്ഷൻ, പ്രിവൻ്റീവ് ഓഫീസർ വി.കെ.വിനോദ്,
ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ എൻ.പി.സുരേഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി എന്നിവരും ഉണ്ടായിരുന്നു.