ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവിനെതിരെ ടൗൺ പോലീസ് കേസെടുത്തു.

കണ്ണൂർ. ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിൽ കണ്ണൂർ സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് മലപ്പുറം സ്വദേശിയായ 31കാരനെതിരെ പോലീസ് കേസെടുത്തത്. 2020-ൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളിൽ വിളിച്ചു വരുത്തി 2021 മുതൽ 2024 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും പിന്നീട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പ്രതി പിൻമാറിയതോടെ യുവതി പോലീസിൽ പരാതി നൽകുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ബലാത്സംഗത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.