പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു

ആദൂർ . പൂട്ടിയിട്ട വീട് കുത്തി തുറന്ന് 10 ഗ്രാം സ്വർണ്ണാഭരണങ്ങൾ കവർന്നു. ആദൂർ ബോവിക്കാനത്തെ തേജ കോളനിയിലെ ശ്രീവിദ്യയുടെ വീട്ടിലാണ് മോഷണം. വീടിൻ്റെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ മേശയിൽ സൂക്ഷിച്ച പത്ത് ഗ്രാം സ്വർണ്ണാഭരണങ്ങളും 5000 രൂപയും കവർന്നു. വീട്ടുകാർ ഇന്നലെ വൈകുന്നേരം എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആദൂർ പോലീസിൽ പരാതിയും നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.