ജയിലിൽ നിന്നും മദ്യവും പാൻമസാലയും പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും പരിശോധനയിൽ രണ്ടു കുപ്പി മദ്യവും പുകയില ഉല്പന്നങ്ങളും പിടികൂടി. ജയിൽ ആശുപത്രി ബ്ലോക്കിൻ്റെ ശുചിമുറിയുടെ പിറകുവശത്ത് നിന്നും രണ്ട് സഞ്ചിയിലും ഒരു പൊതിയിലുമായാണ് മദ്യവും പുകയില ഉല്പന്നങ്ങളും ഒളിപ്പിച്ചുവെച്ച നിലയിൽ വെള്ളിയാഴ്ച പരിശോധനയിൽ ജയിൽ അധികൃതർ പിടികൂടിയത്. തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






