December 4, 2025

എന്റെ കേരളം മേള കൊടിയിറങ്ങി

img_3125-1.jpg

കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനിയിൽ ഏഴ് ദിവസങ്ങളിലായി നടന്ന എന്റെ കേരളം പ്രദർശന വിപണനമേളക്ക് സമാപനമായി. ഡോ. വി ശിവദാസൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിൽപ്പെട്ട മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനിച്ചു. കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷനായി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ജില്ലാപഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ സൗമ്യ മത്തായി എന്നിവർ സംസാരിച്ചു. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ഇ.വി പ്രേമരാജൻ, കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്റ് സി.സുനിൽകുമാർ, ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ എന്നിവരടങ്ങുന്ന ജൂറിയാണ് വിവിധ വകുപ്പുകളും ഏജൻസികളും ഒരുക്കിയ സ്റ്റാളുകളുടെ മൂല്യ നിർണയം നടത്തിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger