September 17, 2025

യുവാവ് മുങ്ങിമരിച്ചു

img_7321-1.jpg

അഴിക്കോട് കുളത്തിൽ നീന്തുന്നതിനിടെ മുങ്ങിപ്പോയ ആളെ രക്ഷിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തി ന് സമീപം കടാങ്കോട് വീട്ടിൽ എം.കെ. ശ്രീജിത്ത് (44) ആണ് മരി ച്ചത്.

ആയനിവയലിലെ കുളത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിത്താഴുന്നത് കണ്ടാണ് കരയ്ക്ക് നിന്നിരുന്ന ശ്രീ ജിത്ത് രക്ഷിക്കാനായി കുളത്തിലേ ക്ക് ചാടിയത്. നന്നായി നീന്തലറിയാവുന്ന ശ്രീജിത്ത് ചെളിയിൽ പുതഞ്ഞുപോവുകയായിരു ന്നു. ശ്രീജിത്ത് രക്ഷിക്കാനി റങ്ങിയ ആൾ രക്ഷപ്പെട്ടു.

ഫയർ ആൻഡ് റസ്സു ഓഫീ സർ ടി.കെ. ശ്രീകേഷാണ് കു ളത്തിൽ മുങ്ങി ശ്രീജിത്തിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെ ത്തിച്ചെങ്കിലും മരിച്ചു. വളപട്ടണം പോലീസ് എത്തി മൃതദേഹം ജില്ലാ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. ശ്രീജിത്ത് കെഎസ്ആർടിസി ഡ്രൈ വറാണ്. അച്ഛൻ: പരേതനായ ശ്രീധ രൻ. അമ്മ: പങ്കജവല്ലി. ഭാര്യ: സൗമ്യ ശ്രീ (കാസർകോട്). മകൻ: ധനശ്യാം.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger