കെഇആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കണ്ണൂർ :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
“കേരള വിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും” എന്ന വിഷയത്തിൽ അധ്യാപകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
വനിതാഫോറം സംസ്ഥാന കൺവീനർ ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എ.വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന റിസോഴ്സ് പേഴ്സൺ ഒ.ബിജു ക്ലാസ് നയിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ജസ്റ്റിൻ ജയകുമാർ, കെ.പി.
വേണുഗോപാലൻ, ജില്ലാ സെക്രട്ടറി വി.പി.രാജീവൻ,
പി.കെ.മനോജ്,
കെ.സി.ഷീന, പി.സുചിത്ര, ടി.എം.സഞ്ചു,
എ.കെ.സുധാമണി,
പി.എം.ശ്രീലീന,
കെ.സി.ബിന്ദു,
കെ.വത്സല,ജാൻസി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.