LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

മാടായി റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം: ഭരണാനുമതിയായി

cropped-img_0300-1.jpg
Spread the love

മാടായി റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.വിജിൻ എം എൽ എ അറിയിച്ചു.

പൊതുമരാമത്ത് കെട്ടിടവിഭാഗത്തിൻ്റെ അധീനതയിലുള്ള നിലവിലുള്ള കെട്ടിടം സംരക്ഷിച്ചു കൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുക. നിരവധി സഞ്ചാരികൾ എത്തി ചേരുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ, ചൂട്ടാട്-വയലപ്ര ടൂറിസം , മലബാർ റിവർ ക്രൂയീസ് ടൂറിസം , പെറ്റ് സ്റ്റേഷൻ, മാടായിക്കാവ്, മാടായിപ്പള്ളി എന്നിവയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇവിടെ എത്തിച്ചേരുന്നവർക്ക് താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിന് ആധുനിക രീതിയിലുള്ളതും കൂടുതൽ പേർക്ക് താമസിക്കാൻ പാകത്തിലുള്ളതുമായ 

പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് എം എൽ എ

പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നാല് കോടി രൂപ ബജറ്റിൽ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.

രണ്ട് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ ഒരു വി ഐ പി റും, മീറ്റിംഗ് ഹാൾ, ഡൈനിംഗ് ഹാൾ, റീഡിംഗ് റും, കെയർ ടേക്കർ റൂം എന്നിവയും ഒന്നാം നിലയിൽ

 ഒരു വി ഐ പി മുറിയും, 5 മുറികളും, രണ്ടാം നിലയിൽ 4 മുറികളും ഉൾപ്പടെ 1055.17 സ്ക്വയർ മീറ്ററിലാണ് പുതിയ കെട്ടിടം ഒരുക്കുന്നതെന്നും എം എൽ എ അറിയിച്ചു. ടെന്റർ നടപടികൾ വേഗത്തിൽ പൂർത്തികരിച്ച് പ്രവർത്തി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിർദേശം നൽകിയതായും എം എൽ എ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!