LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പയ്യന്നൂരിൽ പൂട്ടിയിട്ട വീടുകുത്തിതുറന്ന് 17 പവനും അരലക്ഷം രൂപയും കവർന്നു നിരീക്ഷണ ക്യാമറ തകർത്താണ് കവർച്ച

img_7299-1-1.jpg
Spread the love

പയ്യന്നൂർ.വീട്ടുടമ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ പൂട്ടിയിട്ട വീടിൻ്റെ ജനൽ ഗ്ലാസ്തകർത്ത് കമ്പി മുറിച്ച് നീക്കി അകത്ത് കയറിയ മോഷ്ടാവ് 17 പവനും അര ലക്ഷത്തോളം രൂപയും കവർന്നു.പയ്യന്നൂർ സുരഭി നഗറിലെ റേഷൻ ഷോപ്പിന് സമീപം താമസിക്കുന്ന മടത്തുംപടിക്കൽ രമേശൻ്റെ വീട്ടിലാണ് കവർച്ച.അസുഖത്തെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽപയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ മൊബൈൽ ഫോണിൽ വീട്ടിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ബ്ലാങ്കായി കണ്ടതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം 4.30 മണിയോടെ വീട്ടിലേക്ക് കുടുംബക്കാരെ പറഞ്ഞയച്ചപ്പോഴാണ് മുൻവശത്തെ വാതിൽ പൂട്ടിയ നിലയിലും ചുമരകിലെ ജനൽ ഗ്ലാസ് തകർത്ത് ജനൽ കമ്പി മുറിച്ച് നീക്കിയതായും കണ്ടത്. മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 17 പവൻ്റെ ആഭരണങ്ങളും പണവുമാണ് കവർന്നത്. സംഭവത്തെതുടർന്ന് വീട്ടുകാർ പയ്യന്നൂർ പോലീസിൽ വിവരം നൽകി. സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് വീടും പരിസരവും പരിശോധിച്ചു. മോഷണത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമാണെന്നാണ് സൂചന. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!