LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

രാമന്തളിമാലിന്യ വിരുദ്ധ സമരം:സമരസമിതി പ്രവർത്തകർക്കെതിരെയുള്ള 15 കേസുകളും കോടതി തള്ളി

img_6777-1.jpg
Spread the love

പയ്യന്നൂർ : ഏഴിമല നാവിക അക്കാദമിയിലെ പദ്ധതി പ്രദേശത്തിനകത്ത് ജനവാസകേന്ദ്രത്തിനു സമീപത്തായി സ്ഥാപിച്ച അശാസ്ത്രിയ മാലിന്യ പ്ലാൻ്റിൽ നിന്നും മലിന ജലം ഒഴുകി എത്തി രാമന്തളിയിലെ ജനവാസകേന്ദ്രത്തിലെ 300 ഓളം കിണറുകൾ മലിനമാക്കിയതിനെതിരെ ഇരകളായ നാട്ടുകാർ സംഘടിച്ച് നടത്തിയ മാലിന്യ വിരുദ്ധ സമരത്തിൽ സമര സമിതി പ്രവർത്തകർക്കെതിരെ പോലീസ് ചാർജ്ജ് ചെയ്ത 15 കേസുകളും കോടതി തള്ളി. സമരം അവസാനിപ്പിക്കുന്ന സമയത്ത് നേവൽ അധികൃതർ നൽകിയ ഉറപ്പുകൾ പാലിച്ചതോടെ സമരം പൂർണ്ണ വിജയത്തിലെത്തിയിരിക്കുകയാണ്. അവസാന കേസു കൂടി തള്ളിയത്തോടെ സമര വിജയം പൂർണ്ണതോതിൽ ആഘോഷിക്കാനൊരുങ്ങുകയാണ് സമരസമിതി പ്രവർത്തകർ.

2017 ജനുവരിയിലാണ് രാമന്തളി ജനവാസകേന്ദ്രത്തിലെ കിണറുകളിൽ മാലിന്യം നിറയുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. വേനൽ കാലത്ത് കിണറുകൾ വറ്റാറുള്ള ഇവിടെ കിണറുകളുടെ പകുതി വെള്ളം നിറഞ്ഞതും വെള്ളത്തിൻ്റെ നിറവ്യത്യാസവും രൂക്ഷ ഗന്ധവും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഘടിച്ച് ആർ കുഞ്ഞികൃഷ്ണൻ മാസ്റ്റർ ചെയർമാനും, കെ പി രാജേന്ദ്രകുമാർ കൺവീനറുമായി ജനാരോഗ്യസംരക്ഷണ സമിതി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് സമര രംഗത്ത് ഇറങ്ങുകയായിരുന്നു.

നാവിക അക്കാദമി പ്രധാന കവാടത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് രാപ്പകൽ സത്യാഗ്രഹ സമരം നടത്തി. സമരത്തെ നേവൽ അധികൃതർ അവഗണിക്കുകയും സംസ്ഥാന സർക്കാർ വിഷയത്തിൽ ഗൗരവ്വമായി ഇടപ്പെടുന്നതിൽ പിന്നോക്കം പോയതും സമരത്തിൻ്റെ ശക്തി വർദ്ധിപ്പിക്കുവാൻ കാരണമായി.
പിന്നീട് സമരം അവസാനിക്കുന്ന 2017 മെയ് 24 വരെ നിരന്തര സമരമുഖത്തായിരുന്നു ജനാരോഗ്യസംരക്ഷണ സമിതി പ്രവർത്തകർ. മാലിന്യം നിറഞ്ഞ വെള്ളവുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമര സമിതി പ്രവർത്തകർ നേവൽ അക്കാദമി കവാടത്തിലേക്കും കണ്ണൂർ കലക്ട്രരുടെ വസതിയിലേക്കും മലിനജലം നിറച്ച കുടവുമായി മാർച്ച് നടത്തി.
റോഡ് ഉപരോധ സമരം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കിയതാണ് കേസുകളുടെ തുടക്കം.
പിന്നീട് പല പ്രതിഷേധ സമരങ്ങളിലായി സ്ത്രീകളടക്കം നൂറിലധികം ആളുകളുടെ പേരിലാണ് പോലീസ് കേസെടുത്തത്.സമരത്തിൻ്റെ അവസാന ഘട്ടമായി നടത്തിയ നിരാഹാര സമരമാണ് മാലിന്യ വിരുദ്ധ സമരത്തിൻ്റെ വിജയത്തിലേക്ക് നയിച്ചത്.
സമരം ശക്തമായപ്പോഴാണ് നേവൽ അധികൃതർ ചർച്ചയ്ക്ക് തയ്യാറായത്.

നിലവിലെ കേന്ദ്രീകൃത അശാസ്ത്രീയ മാലിന്യ പ്ലാൻ്റ് പൂർണ്ണമായും ഉപേക്ഷിച്ച് നേവിയിലെ പലയിടങ്ങളിലായി വികേന്ദ്രീകൃത മാലിന്യ പ്ലാൻ്റ് എന്ന ആവശ്യം നേവൽ അധികൃതർ അംഗീകരിച്ചതോടെ 2017 മെയ് 24 ന് സമരം അവസാനിപ്പിച്ചു.
അക്കാദമിയിൽ ഇത്തരത്തിൽ 4 വികേന്ദ്രീകൃത മാലിന്യ പ്ലാൻ്റുകൾ സ്ഥാപിച്ച് മാലിന്യ പ്രശ്നം ഒഴിവാക്കിയതും പോലീസ് സമരസമിതി പ്രവർത്തർക്ക് എതിരെ എടുത്ത കള്ളക്കേസുകൾ കോടതി തള്ളിയതും സമരത്തിൻ്റെ പരിപൂർണ്ണ വിജയം ഉറപ്പിച്ചിരിക്കുകയാണ്.
സമരജീവിതം നടന്ന അക്കാദമി കവാടത്തിനു മുന്നിൽ ഈ മാസം അവസാനം ഒത്തു കൂടി സമരവിജയം ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ് സമരസമിതി പ്രവർത്തകർ
വാർത്താ സമ്മേളനത്തിൽ
ആർ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെ.പി. രാജേന്ദ്രകുമാർ, പി.പി. നാരായണി പി.കെ നാരായണൻ,എം പത്മനാഭൻ, കെ.പി.ശകുന്തള , കെ. എം അനിൽകുമാർ, സുനിൽ രാമന്തളി എന്നിവർ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!