കമ്പനി പ്രൊഡക്ഷൻ മാനേജരെ കാണാനില്ല

പരിയാരം: നിർമ്മാണസ്ഥാപനത്തിലെ പ്രൊഡക്ഷൻ മാനേജരെ കാണാനില്ലെന്ന സ്ഥാപന ഉടമയുടെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു. പരിയാരം അമ്മാനപ്പാറയിൽ പ്രവർത്തിക്കുന്ന വിൻഡ്രോബ്ഇൻഡസ്ട്രീസ് സ്ഥാപനത്തിലെ പ്രൊഡക്ഷൻ മാനേജർ തിരുവനന്തപുരം നെടുമങ്ങാട് വാമനപുരം അന്നക്കുടി സ്വദേശി കൃഷ്ണൻകുട്ടിയുടെ മകൻകെ. ഷിബു (44) വിനെയാണ് കാണാതായത്.11 ന് ഞായറാഴ്ച മുതൽ അമ്മാനപ്പാറയിലെ താമസസ്ഥലത്ത് നിന്നും കാണാതായെന്ന് കാണിച്ച് ഉടമ പാപ്പിനിശേരി റെയിൽവേ ഗെയിറ്റിന് സമീപത്തെ അനുഗ്രഹയിൽ ടി.വി.സാഹിർ പരിയാരം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.