കല്യാശ്ശേരി സോക്കർ ലീഗ് (KSL) ഫുട്ബോൾ ടൂർണമെന്റ്;ലോഗോ പ്രകാശനം നടന്നു.

പഴയങ്ങാടി:കല്യാശ്ശേരി സോക്കർ ലീഗ് (KSL) ഫുട്ബോൾ ടൂർണമെന്റ്;
ലോഗോ പ്രകാശനം സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റൻ വി.മിഥുൻ
പഴയങ്ങാടിയിലെ മുൻകാല ഫുട്ബോൾ താരം എസ് വി മുഹമ്മദ് നിസാറിന് നൽകിക്കൊണ്ട് നിർവഹിച്ചു.
മാടായി ബാങ്ക് പി സി സി ഹാളിൽ നടന്ന ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.
ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ പഴയങ്ങാടിയിൽ മെയ് 22 മുതൽ 25 വരെ നടത്തുന്ന എം എൽ എ കപ്പ് ഫ്‌ളഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ കെ പത്മനാഭൻ സ്വാഗതം പറഞ്ഞു,. കൺവീനർ കെ രഞ്ചിത്ത് മാസ്റ്റർ, എ മുഹമ്മദ് അഷ്റഫ്,
എസ് യു റഫീഖ്, എപി ബദറുദീൻ, പിവി അബ്ദുള്ള , പ്രശാന്ത് മുട്ടത്ത്, പി വി വിനോദ് കുമാർ ശ്രീകണ്ഠാ തുടങ്ങിയവർ സംസാരിച്ചു.