വനിതാ സമ്മേളനം സംഘടിപ്പിച്ചു

പയ്യന്നുർ : ഗ്രാമം പ്രതിഭ 42-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന വനിത സമ്മേളനം ഡോ. കെ വി ഫിലോമിന ടീച്ചർ (ചെയർപേഴ്സൺ, ശ്രീകണ്ഠാപുരംനഗര സഭ )ഉത്ഘാടനം ചെയ്തു. വി കെ നളിനി ടീച്ചർ അധ്യക്ഷത വഹിച്ചു.സിനിമ താരം ശ്രേയ രുഗ്മിണി മുഖ്യഥിതിയായി പങ്കെടുത്തു.കൗൺസിലർമാരായ അത്തായി പദ്മിനി,ശാരിക ടീച്ചർ, സുജയ വിനോദ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി..ഉമാദേവി പി സ്വാഗതവും രാഗിണി ടി എ നന്ദിയും പറഞ്ഞു.തുടർന്ന് ഗ്രാമം പ്രതിഭ പ്രവർത്തകർ അവതരിപ്പിച്ച സാമൂഹ്യ നാടകം കടൽ ശാന്തമാണ് അരങ്ങേറി.