July 13, 2025

തിരിച്ചറിയാം നിരോധിത വസ്തുക്കളെ

img_7113-1.jpg

കണ്ണൂർ:?ശുചിത്വ മിഷൻ്റെ സ്റ്റാളിൽ ഒരു കൂട്ട നിറയെ നിറയെ നിരോധിത ഒറ്റത്തവണ ഉപയോഗ ഉൽപന്നങ്ങളാണ്. തൊട്ടടുത്തായി തന്നെ ബദൽ ഉൽപന്നങ്ങളുമുണ്ട്. തെർമോകോൾ പ്ലേറ്റുകൾ, പ്ളാസ്റ്റിക് ഗ്ലാസുകൾ, പ്ളാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകളും പ്ലേറ്റുകളും , പ്ളാസ്റ്റിക് സ്റ്റ്രോ, പ്ളാസ്റ്റിക് വാഴയില , ഗാർബേജ് ബാഗുകൾ, പ്ളാസ്റ്റിക്ക് ക്യാരി ബാഗുകൾ, 300 മില്ലി കുടിവെള്ളക്കുപ്പികൾ തുടങ്ങിയ നിരോധിത വസ്തുകൾ നേരിൽ കണ്ട് മനസിലാക്കുന്നതോടൊപ്പം അവ ഓരോന്നും എന്തു കൊണ്ടാണ് നിരോധിച്ചതെന്നും ശുചിത്വ മിഷൻ ജീവനക്കാർ നിങ്ങൾക്ക് പറഞ്ഞു തരും. ഒപ്പം മാലിന്യം കുറയ്ക്കാനായുള്ള ബദൽ ഉൽപ്പന്നങ്ങളെ കുറിച്ചും സ്റ്റാളിൽ നിന്ന് നേരിട്ട് കണ്ടു മനസ്സിലാക്കാം.ശുചീകരണം എന്നാൽ അടിച്ചുകൂട്ടി കത്തിക്കലാണോ ?,പാൽ കവർ കഴുകി ഉണക്കി കൊടുക്കണോ? ക്യൂആർ കോഡുകൾ ഉള്ള കപ്പുകൾ ഉപയോഗിക്കാമോ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന പോസ്റ്ററുകളും ശുചിത്വ മിഷൻ സ്റ്റാളിനെ ശ്രദ്ധേയമാക്കുന്നു.നിരോധിത ഉൽപ്പന്നങ്ങൾ എന്തെന്ന് അറിയാത്തതുകൊണ്ട് അവ ഉപയോഗിക്കുന്നവരെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു പ്രദർശനം സംഘടിപ്പിച്ചതെന്ന് ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ.എം സുനിൽകുമാർ വ്യക്തമാക്കി.വ്യാജ ബയോ ഉൽപ്പന്നങ്ങളെ കണ്ടെത്താനുള്ള പരിശോധനയും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം ശൗചാലയമാലിന്യ സംസ്കരണ പ്ളാൻ്റിൻ്റെ മിനിയേച്ചർ മാതൃകയും ആകർഷകമായി അവതരിപ്പിച്ചിട്ടുണ്ട്.സന്ദർശകർക്കായുള്ള സോഷ്യൽ മീഡിയ ക്വിസ് മത്സരമൊരുക്കിയതും സ്റ്റാളിനെ ജനപ്രിയമാക്കുന്നു. ഇതുവരെയുള്ള ദിവസങ്ങളിൽ അൻപതിലധികം പേരാണ് സമ്മാനം നേടിയത്. ✒️ വ്യാജ ബയോ ഉൽപ്പന്ന പരിശോധന വരും ദിവസങ്ങളിലും തുടരും ജില്ലയിലെ പ്ലാസ്റ്റിക് ഉൽപന്ന വ്യാപാരികൾക്കായുള്ള വ്യാജ ബയോ ഉൽപ്പന്നങ്ങൾ തിരിച്ചറിയാനുള്ളസൗജന്യ ഡി സി എം പരിശോധന വരും ദിവസങ്ങളിലും പ്രദർശന നഗരിയിലെ ശുചിത്വമിഷൻ സ്റ്റാളിൽ തുടരുന്നതാണ്.താല്പര്യമുള്ള വ്യാപാരികളോ വ്യക്തികളോ പരിശോധനക്കുള്ള സാമ്പിളുമായി സ്റ്റാളിൽ നേരിട്ട് ഹാജരായാൽ സൗജന്യമായി പരിശോധന നടത്തി കൊടുക്കുന്നതാണ്.നിരോധിത ഉൽപ്പന്നങ്ങളോ വ്യാജ ബയോ ഉൽപ്പന്നങ്ങളോ സ്റ്റോക്ക് ചെയ്യുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് സ്റ്റാളിൽ അറിയിക്കാവുന്നതാണ്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger