നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വേങ്ങാട് പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 75 കിലോ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.മമ്പറം ടൗണിലെ മലബാർ ട്രേഡേഴ്സിൽ നിന്നാണ് 65 കിലോ പ്ലാസ്റ്റിക് ക്യാരി ബാഗും10 കിലോ പ്ളാസ്റ്റിക് ആവരണമുള്ള വാഴയിലയും പിടിച്ചെടുത്തത്.മമ്പറം ടൗണിൽ നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്.കടയുടെ എതിർവശത്തെ രണ്ടാം നിലയിലെ ഗോഡൗണിൽ നിന്നാണ് നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ സ്ക്വാഡ് വേങ്ങാട് പഞ്ചായത്തിന് നിർദ്ദേശം നൽകി പരിശോധനയിൽ ടി പി സമീർ, കെ ആർ അജയകുമാർ ശരീകുൽ അൻസാർ,ജെറിൻ ജോൺ എന്നിവർ പങ്കെടുത്തു