ആൾ കേരള ടെയിലേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം 14ന് പയ്യന്നൂരിൽ

പയ്യന്നൂർ: ആൾ കേരള ടെയിലേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം 14ന് പയ്യന്നൂരിൽ നടക്കും. പയ്യന്നൂർ കണ്ടോത്തെകൂർമ്പ ഓഡിറ്റോറിയത്തിൽ വെച്ച് ബുധനാഴ്ച രാവിലെ 9 മണിക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ.വി.ബാലൻ അധ്യക്ഷത വഹിക്കും. ട്രഷറർ എ.കെ.ശ്രീധരൻ വരവുചെലവു കണക്ക് അവതരിപ്പിക്കും.
സെക്രട്ടറി എം.കെ പ്രകാശൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഇ.ജനാർദ്ദനൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും.
ജില്ലയിലെ33 ഏരിയകളിൽ നിന്നായി 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിനു മുന്നോടിയായി 13ന് വൈകുന്നേരം 4 മണിക്ക്
പുതിയ ബസ് സ്റ്റാൻ്റിൽ നിന്നു വിളംബര ജാഥ ആരംഭിച്ച് ഷേണായി സ്ക്വയറിൽ സമാപിക്കും. തുടർന്ന് എ കെ ടി എ വനിതാ ഗ്രൂപ്പ് അവതരിപ്പിക്കുന്ന മെഗാ തിരുവാതിര അര
ങ്ങേറും. വാർത്ത സമ്മേളനത്തിൽ കെ.വി.ബാലൻ, സി.രവീന്ദ്രൻ, കെ.വി.പുഷ്പജൻ, എ.കെ.ശ്രീധരൻ, പി പി.ലീല, കെ.കുമാരൻ, പി.ജയൻ, കെ.സി.ശശി എന്നിവർ പങ്കെടുത്തു.