LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

മട്ടന്നൂർ എടയന്നൂരിൽ സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു; മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ

img_3526.jpg
Spread the love

ഇരിട്ടി:

മട്ടന്നൂർ എടയന്നൂരിൽ സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മകനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനിയും നിലവിൽ മട്ടന്നൂർ നെല്ലൂന്നിയിൽ താമസക്കാരിയുമായ **നിവേദ (46)**യും, മകൻ **സാത്വിക് (9)**യുമാണ് മരിച്ചത്.

നിവേദയുടെ രണ്ടാമത്തെ മകൻ ഋഗ്വേദ് (11) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ, എടയന്നൂർ സ്കൂളിന് സമീപംവച്ചാണ് അപകടം.

കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കാണാൻ പോയി മടങ്ങുന്നതിനിടെ, എതിർദിശയിൽ നിന്ന് വന്ന കാറുമായി സ്‌കൂട്ടി കൂട്ടിയിടിക്കുകയായിരുന്നു.

നിവേദയുടെ ഭർത്താവ് ഖത്തറിലാണ്. മൂത്തമകൻ വൈഷ്ണവ് ബംഗളൂരുവിൽ പഠിക്കുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!