കുട്ടിഡ്രൈവർമാർ പിടിയിൽ

ഇരിക്കൂർ.പ്രായപൂർത്തിയാകാത്ത കുട്ടിസ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി.വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു.വാഹന പരിശോധനക്കിടെ ഇരിക്കൂർ സിദ്ദിഖ് നഗറിൽ നിന്നും കല്യാട് ഭാഗത്തേക്ക് കുട്ടി ഡ്രൈവർഓടിച്ചു പോകുകയായിരുന്ന കെ. എൽ. 59.യു.1992 നമ്പർ സ്കൂട്ടർ എസ്.ഐ.ഷിബു എഫ്.പോളും സംഘവും പിടികൂടിയത്.വാഹനംകസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമ ഇരിക്കൂർ പെരുവളത്ത് പറമ്പ സ്വദേശി നൗഷാദ് ചെക്കിൻ്റകത്തിനെതിരെ കേസെടുത്തു.
നീലേശ്വരം: പ്രായപൂർത്തിയാകാത്ത കുട്ടികൾഅപകടകരമാം വിധം ഇരുചക്രവാഹനമോടിച്ച് പോലീസ് പിടിയിലായി.വാഹന ഉടമകൾക്കെതിരെ കേസ്.വാഹന പരിശോധനക്കിടെ കോട്ടപ്പുറം ഭാഗത്തു നിന്നും മന്ദം പുറം ഭാഗത്തേക്ക് കുട്ടി ഡ്രൈവർഓടിച്ചു വന്ന കെ എൽ 86.9375 നമ്പർ സ്കൂട്ടർ ആണ് എസ്.ഐ. അരുൺ മോഹനും സംഘവും പിടികൂടിയത്.വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമ തൃക്കരിപ്പൂർ കൈക്കോട്ടുകടവിലെ റിവർ വ്യൂ ഹൗസിൽ കെ പി പി റഹീലക്കെതിരെ കേസെടുത്തു.
വാഹന പരിശോധനക്കിടെപേരോൽ പാലായിയിൽ വെച്ച് കുട്ടി ഡ്രൈവർ ഓടിച്ചു വന്ന കെ എൽ. 60. എഫ്. 276 നമ്പർ ബൈക്ക് എസ്.ഐ.കെ വി രതീശനും സംഘവും പിടികൂടി.വാഹനം കസ്റ്റഡി യിലെടുത്ത പോലീസ് വാഹന ഉടമ പുതുക്കൈയിലെ കെ.മധുവിനെതിരെ കേസെടുത്തു.