ഡിജിറ്റൽ ഇടപാടിലൂടെ തട്ടിപ്പ്: പ്രതി പിടിയിൽ

ചാല : ഡിജിറ്റൽ ഇടപാടിലൂടെ സ്വർണവ്യാപാരി യെ കബളിപ്പിച്ച് ഒരുലക്ഷം രൂപയുടെ തട്ടിപ്പ് നട ത്തിയ കേസിൽ പ്രതി അറസ്റ്റിൽ. അരോളിയിലെ പി.ജി.അഭിഷേകിനെ (24) യാണ് പിണറായിയിൽ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ചാലയിലെ ബാലൻ ജൂവലറിയിലാണ് തട്ടിപ്പ് നട ത്തിയത്. ഒന്നരപ്പവന്റെ ചെയിൻ വാങ്ങി 10,000 രൂപ പണമായി നൽകി. ബാക്കി ഒരുലക്ഷം രൂപ ഗൂഗിൾ പേ ചെയ്തതായി ഫോണിൽ കാണിച്ചുകൊടുത്തു.
എന്നാൽ പണം അക്കൗണ്ടിലെത്തിയില്ല. ഇതേത്തുടർന്ന് യുവാവ് കൊടുത്ത ഫോൺനമ്പറിൽ വിളിച്ചുനോക്കിയപ്പോൾ തെറ്റായ നമ്പ റാണെന്ന് മനസ്സിലായി. തുടർന്ന് എടക്കാട് പോലീസിൽ പരാതി നൽകി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.