സുവർണ്ണ സ്നേഹസംഗമവും പുസ്തക പ്രകാശനവും

കണ്ണൂർ:എഴുത്തുകാരനും പ്രഭാഷകനുമായ രാമകൃഷ്ണൻ കണ്ണോമിൻ്റെ എഴുത്തുജീവിതത്തിൻ്റെ അമ്പതാം വാർഷിക സുവർണ്ണ സ്നേഹസംഗമവും മലയാണ്മയുടെ നിർമ്മല തീരങ്ങളിൽ -എന്ന സ്വന്തം പുസ്ത കത്തിൻ്റെ പ്രകാശന ചടങ്ങും സംഘടിപ്പിച്ചു.
കണ്ണൂർ മഹാത്മാമന്ദിരത്തിൽ പ്രശസ്ത സാഹിത്യകാരൻ യു. കെ. കുമാരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രൊഫ: ബി.മുഹമ്മദ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ മുഖ്യപ്രഭാഷണവും എ.വി.ചന്ദ്രൻ ചെറുകുന്ന് പുസ്തക പരിചയവും ജി.വി. ശരത്ചന്ദ്രൻ ആദരഭാഷണ
വും നടത്തി. വി.വി. പ്രഭാകരൻ പുസ്തകം ഏററുവാങ്ങി.
പി.ഹരിശങ്കർ, രാമകൃഷ്ണൻ
കണ്ണോം,സി. ഉമാപതി,സി. സു നിൽകുമാർ,ആർട്ടിസ്റ്റ് ശശികല ,വത്സൻ അഞ്ചാംപീടിക
എം.പി. തിലകൻ, ഒ.കെനാരായണൻ നമ്പൂതിരി,എ.കെ. ഈ ശ്വരൻ നമ്പൂതിരി , പ്രശാന്ത് കണ്ണോം എന്നിവർ സംസാരിച്ചു.
കാവ്യാർച്ചന – ഗാനാഞ്ജലി ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. ബാലകൃ ഷ്ണൻ കാറമേൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.രാഘവൻ, സി. ബാലകൃഷ്ണൻ, കൈലാസ് പയ്യന്നൂർ, ശങ്കരൻ കോറോം, പി.ടി.തമ്പി, ദേവേശൻ കരിമ്പം, നാരായണൻ ചെറുപഴശി, എം. ജയരാജ് ,മുഹമ്മദ്ഹാഷിം, പി.എംരാജേഷ്, പി.വി. ശിവദാസൻ എന്നിവർസംസാരിച്ചു.






