സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

പിലാത്തറ: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, കണ്ണൂർ ആംസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് പിലാത്തറ വ്യാകുലമാതാ ദേവാലയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റെഡ് ക്രോസ് പയ്യന്നൂർ താലൂക്ക് കമ്മറ്റി ചെയർമാൻ ടി.വി.വിജയൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ ചെയർമാൻ കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. റവ. ഫാദർ ബെന്നി മണപ്പാട്, മുഖ്യാതിഥി ആയിരുന്നു. ജോസ് ക്രിസ്റ്റഫർ, ശങ്കരൻ കൈതപ്രം , നെൽസൺ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു: കാർഡിയോളജി, ഒഫ്താൽമോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലായി നൂറിലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു.