ഗാന്ധി പ്രതിമക്ക് നേരെ അക്രമം കേസെടുത്തു

പയ്യന്നൂർ: രാമന്തളിയിൽ കോൺഗ്രസ് നിയന്ത്രത്തിലുള്ള മഹാത്മ സ്മാരക കൾച്ചറൽ സെന്റർ കെട്ടിടമായ മഹാത്മ മന്ദിരത്തിനു മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെ അക്രമം പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകനും മഹാത്മ സെൻ്റർ ഭാരവാഹിയുമായ പി.വി.സുരേന്ദ്രൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഈ മാസം 13 ന് ശനിയാഴ്ചരാത്രി 8.30 മണിക്കും 14 ന് രാവിലെ 8 മണിക്കുമിടയിലാണ് സംഭവം. രാഷ്ട്രീയ വിരോധത്തിൽ എൽ.ഡി.എഫ് പ്രവർത്തകരാണ്അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






