July 13, 2025

ഹിന്ദി ഭാഷാ പ്രചാരകൻടി വി കൃഷ്ണൻ മാസ്റ്ററുടെഅനുസ്മരണം നടത്തി

5cf4743b-6f05-48b6-831a-f127f228bfa8-1.jpg

പയ്യന്നൂർ: പ്രമുഖ ഹിന്ദി ഭാഷാ പണ്ഡിതനും , കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം സ്ഥാപക പ്രിൻസിപ്പലും , സാമൂഹ്യ,രാഷ്ട്രീയ പ്രവർത്തകനും ഹിന്ദി പ്രചാരകനുമായ .ടി .വി . കൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷിക ദിനാചരണം നടത്തി.
കൃഷ്ണ സമാസ്റ്ററുടെ വസതിയിൽ വച്ചു ചേർന്ന പരിപാടിയിൽ പുഷ്പാർച്ചനയും അനുസ്മരണ ഭാഷണവും നടത്തി.
ടി .വി .കെ .ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ കെ.യു.പവിത്രൻ , അധ്യക്ഷനായി.
പരിപാടിയിൽ കുടുംബാംഗങ്ങളും പ്രമുഖ വ്യക്തികളും പങ്കെടുത്തു
രമേശൻ കെ.പി , ഗീത.കരിവെള്ളൂർ , ജലജ ടി കെ , രോശ്നി കൃഷ്ണൻ ,വ്രജേഷ്. കെ . ,ചന്ദ്രൻ കടേക്കര , രതീഷ് കെ.,സതീദേവീ, കൃഷ്ണ വേണി,തുടങ്ങി പ്രമുഖ വ്യക്തികൾ പ്രസംഗിച്ചു. അനുസ്മരണ പരിപാടിയിൽ .എസ് .എസ് . എൽ . സി ,
യിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്കുള്ള ഉപഹാര സമർപ്പണവും ഹൃദയ സംബന്ധമായ, മേജർ ഓപ്പറേഷൻ കഴിഞ്ഞ ട്രസ്റ്റ് അംഗത്തിന് സാമ്പത്തിക സഹായവും , ഭവാനി കൃഷ്ണൻ മാസ്റ്റർ നൽകി. രാജഗോപാൽ .എസ് സ്വാഗതവും സാവനി കൃഷ്ണൻ നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger