കല്യാശ്ശേരി സോക്കർലീഗ് (KSL) സംഘാടകസമിതിരൂപീകരണയോഗം

പഴയങ്ങാടി :ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ കല്യാശ്ശേരി മണ്ഡലത്തിൽ
കല്യാശ്ശേരി സോക്കർ ലീഗ് (KSL) എന്ന പേരിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
കല്യാശ്ശേരി മണ്ഡലത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് മെയ് മൂന്നാം വാരം പഴയങ്ങാടിയിൽ വെച്ച് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ജനകീയ കൂട്ടായ്മയിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി മെയ് 11 ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് എരിപുരം മാടായി ബാങ്ക് പി.സി.സി ഹാളിൽ വെച്ച് വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം നടക്കുമെന്ന്
എം വിജിൻ എം എൽ എ യുടെ ഓഫീസ് അറിയിച്ചു.