വിശ്വാസ വഞ്ചന 10,88,000 രൂപ തട്ടിയെടുത്ത യുവതിക്കെതിരെ കേസ്

ചക്കരക്കൽ. ബ്യൂട്ടിഷൻ്റെവീട്ടിൽ താമസിച്ചു വന്ന യുവതി പണവും വിലപിടിപ്പുള്ള വസ്ത്രങ്ങളും കമ്പനി സൈറ്റിലുള്ളവർക്കുകളും ഉൾപ്പെടെ തട്ടിയെടുത്ത് 10,88,000 രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം ചക്കരക്കൽ പോലീസ് കേസെടുത്തു. വലിയന്നൂരിലെ ഡ്രീംസ് ഭവനത്തിൽ താമസിക്കുന്ന ലിപിന രൂപേഷിൻ്റെ പരാതിയിലാണ് ഏറണാകുളം വൈറ്റില ചക്കരപ്പറമ്പു സ്വദേശിനി സവിത ടോണിക്കെതിരെ പോലീസ് കേസെടുത്തത്.2017 മുതൽ പരാതിക്കാരിക്കൊപ്പം വിശ്വസ്തയായി വീട്ടിൽ താമസിച്ചു വന്ന പ്രതി 50,000 രൂപയും 13,000 രൂപ വിലമതിക്കുന്ന ഡ്രസുകളും 25,000 രൂപയുടെ സൺഗ്ലാസും മോഷ്ടിച്ചു കൊണ്ടു പോകുകയും ലിബിന രൂപേഷ് മേക്കപ്പ് എന്ന കമ്പനി സൈറ്റിലുള്ളവർക്കുകൾ പ്രതി സ്വയം ചെയ്തതാണെന്ന് മാറ്റം വരുത്തി ഇൻസ്റ്റാഗ്രാമിൽ സ്വന്തമായി മേക്കപ്പ് പേജ് തുടങ്ങി പ്രചരിപ്പിച്ച് വഞ്ചിച്ചു 10 ലക്ഷം രൂപയുടെ ബിസിനസ് ഇല്ലാതാക്കുകയും പരാതിക്കാരിക്ക് 10,88,000 രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.