LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

നഴ്‌സുമാരുടെ 54,000 രൂപ വിലമതിക്കുന്ന ഫോണുകൾ കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

cropped-img_0300-1.jpg
Spread the love

പയ്യന്നൂർ.പയ്യന്നൂരിൽ സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മോഷണത്തിന് ശേഷം കർണ്ണാടകയിലേക്ക് കടന്ന പ്രതിയെ സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ പോലീസ് തിരിച്ചറിഞ്ഞത്. ഇയാൾ നേരത്തെ പയ്യന്നൂരിന് സമീപം താമസിച്ചിരുന്നു ഇപ്പോൾ മംഗലാപുരത്ത് താമസിച്ച് മോഷണം നടത്തി മുങ്ങുകയാണ് പതിവ്. ഇയാളെ പിടികൂടാൻ പോലീസ് ശ്രമം തുടങ്ങി. ഇക്കഴിഞ്ഞ നാലാം തീയതി ഉച്ചക്ക് 1.30 മണിക്കും 2 മണിക്കുമിടയിലാണ്
പയ്യന്നൂർ മൂരി കൊവ്വലിൽ പ്രവർത്തിക്കുന്ന അനാ മയ ആശുപത്രിയിലെ നഴ്സുമാരായ പരിയാരം കുറ്റ്യേരിയിലെ സന്ധ്യാവിനോദ് ,ചെറുപുഴയിലെ സാന്ദ്ര, നിധി ജോസഫ് എന്നിവരുടെ ഫോണുകൾ മോഷണം പോയത്.ഡ്യൂട്ടിക്കിടെആശുപത്രിയുടെ റിസപ്ഷനിൽ സൂക്ഷിച്ച 54,000 രൂപ വിലവരുന്ന മൂന്നു ഫോണുകളാണ് പ്രതി കവർന്നത്. ആശുപത്രി കൗണ്ടറിന് സമീപത്ത് ഒരാൾ കുറേ സമയം ചുറ്റി തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും മോഷണത്തിനാണെന്ന് ജീവനക്കാർ കരുതിയില്ല. ജീവനക്കാർകൗണ്ടറിൽ നിന്നും മാറിയ തക്കത്തിൽ മൂന്ന് മൊബൈൽ ഫോണുകളുമായി മോഷ്ടാവ് കടന്നു കളഞ്ഞു. മോഷ്ടാവിൻ്റെ ദൃശ്യം ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ നേരത്തെയും ചില മോഷണങ്ങളിൽ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നഴ്സ് സന്ധ്യാ വിനോദിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!