പോലീസിനെ കയ്യേറ്റം ചെയ്ത പ്രതി ഇരുട്ടിൽ ഓടി രക്ഷപ്പെട്ടു

പഴയങ്ങാടി . നിരോധിത പുകയില ഉല്പന്നങ്ങളുമായി പിടിയിലായ പ്രതി പോലീസിനെ ആക്രമിച്ചു രക്ഷപ്പെട്ടുഇന്നലെ രാത്രി 9.10 മണിക്ക് പുതിയങ്ങാടി ഓട്ടോ സ്റ്റാൻ്റിന് സമീപത്താണ് സംഭവം. പട്രോളിംഗ് നടത്തുന്നതിനിടെ പോലീസ് പിടിയിലായ പുതിയങ്ങാടിയിലെ ഖദീജ മൻസിലിൽ കെ.ടി. മുഹമ്മദ് അറാഫത്ത് (35) ആണ് പഴയങ്ങാടിഎസ്ഐ കെ. സുഹൈലിനെ ആക്രമിച്ച് കൈവിരൽ ഒടിച്ചത്. വിരലിൻ്റെ എല്ല് പൊട്ടിയ എസ്.ഐ. ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് സംഘത്തെ തള്ളി മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്. പ്രതിയിൽ നിന്നും 15 പൗച്ച് ചാപ്പ് ടാബാക്കോ,15 പൗച്ച് കൂൾലിപ് , ഏഴ് പൗച്ച് ഹാൻസ് , 11 പൗച്ച് കൂൾലിപ് ഫിൽട്ടർടബോ ക്കോയും പോലീസ് പിടിച്ചെടുത്തു. മുമ്പുംനിരവധി തവണ നിരോധിത പുകയില ഉല്പന്നങ്ങളുമായി പ്രതി പോലീസ് പിടിയിലായിട്ടുണ്ട്. കേസെടുത്ത പോലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങി.






