കുട്ടി ഡ്രൈവർമാർ പിടിയിൽ

വളപട്ടണം : പ്രായ പൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. വാഹന പരിശോധനക്കിടെ ചിറക്കൽ ചിറക്ക് സമീപം വെച്ചാണ് ഇന്നലെ രാത്രി 7.15 മണിയോടെ കെ എൽ. 13. എ. സി. 4244 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ ഇൻസ്പെക്ടർ പി.വിജേഷും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമ വളപട്ടണം മന്ന യിലെ ടി.കെ. ഹാഷിമിനെതിരെ കേസെടുത്തു. വാഹന പരിശോധനക്കിടെ ചിറക്കൽ മൂപ്പൻ പാറയിൽ വെച്ച് ഇന്നലെ രാത്രി 8.25 മണിയോടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ചു വന്ന കെ എൽ 13.ടി. 950നമ്പർ ബൈക്കും ഇൻസ്പെക്ടർ പി. വിജേഷും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമ കണ്ണൂർ താണയിലെ എം. മുഹമ്മദ് ഫൈസലിനെതിരെ കേസെടുത്തു.






