ടവർലൈറ്റിൻ്റെ ബാറ്ററി മോഷ്ടിച്ചു

എടക്കാട്:ദേശീയപാത നിർമ്മാണ സൈറ്റിൽ സ്ഥാപിച്ച ടവർലൈറ്റിൻ്റെ ബാറ്ററി മോഷ്ടിച്ചു കൊണ്ടുപോയി. എടക്കാട് ചാലക്കുന്നിൽ സൂക്ഷിച്ച 10,000 രൂപ വില വരുന്ന ബാറ്ററിയാണ് മോഷണം പോയത്. രണ്ടാം തീയതി ഉച്ചയ്ക്ക് 1.15 മണിക്കാണ് സംഭവം. പ്രദേശത്തെ നിരീക്ഷ ക്യാമറയിൽ നിന്നും കെ എൽ 13. ബി. എ.9062 നമ്പർ ഓട്ടോയിൽ ബാറ്ററി കയറ്റി കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് ദേശീയപാത 66 നിർമ്മാണ പ്രവൃത്തി നടത്തുന്ന സമുദ്ര എഞ്ചിനീയറിംഗ് കമ്പനിയുടെ ലേഴ്സൺ ഓഫീസർ ഇടുക്കി കുമളി ചക്കുപാലത്തെ ജിജോ ജോസഫ് എടക്കാട് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






