പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ വീട്ടുടമക്കെതിരെ കേസ്.

കണ്ണപുരം: പരാതി അന്വേഷിക്കാനെത്തിയ പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ വീട്ടുടമക്കെതിരെ കേസ്. ചെറുകുന്ന് സബ്ബ് പോസ്റ്റോഫീസിന് സമീപത്തെ ഒ.വി.സുനിൽകുമാറിനെ (53) തിരെയാണ് കണ്ണപുരം പോലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസം 4.30 മണിക്കാണ് സംഭവം. മദ്യലഹരിയിൽ പ്രതിഭാര്യയേയും മക്കളേയും ഉപദ്രവിക്കുകയും അക്രമ സ്വഭാവത്തോടെ പെരുമാറുകയും ചെയ്യുന്നതായി സ്റ്റേഷനിൽ വിവരമറിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇൻസ്പെക്ടർ പി.ബാബു മോനെ തള്ളി മാറ്റി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.