എം.ഡി.എം.എ: കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടി എക്സൈസ്

കണ്ണൂർ: എം.ഡി.എം.എ: കാറിൽ കടന്നു കളയാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടി എക്സൈസ്. തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ എം.പി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. കണ്ണൂരിൽ എക്സൈസ് പിന്തുടർന്ന ഇയാളുടെ കാറിന്റെ മരണപ്പാച്ചിലിൽ നിരവധി വാഹനങ്ങൾ തകർന്നു. പ്രതിയിൽ നിന്നും 6 ഗ്രാമിലധികം എം.ഡി.എം.എയാണ് പിടികൂടിയത്. കണ്ണൂർ റൈഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി.പി ഷനിൽ കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം പിന്തുടർന്ന് മയക്കുമരുന്ന് പിടികൂടിയത്.