December 5, 2025

യു.ഡി എഫ് 17-ാം വാർഡ് കുടുംബയോഗംസംഘടിപ്പിച്ചു

b6ac2725-03c9-4e6a-9168-1287310073e9.jpg

പയ്യന്നൂർ :നഗരസഭാ തെരഞ്ഞെടുപ്പിൽ17-ാം വാർഡിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥിവി . കെ.പി. മുഹമ്മദ്‌ ഇസ്മായിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പെരുമ്പ 17-ാം വാർഡ്‌ യു ഡി എഫ് കമ്മറ്റി വി കെ പിഭവനത്തിൽ കുടുംബയോഗം സംഘടിപ്പിച്ചു. കോൺഗ്രസ്സ് ജില്ലാ ‌കമ്മറ്റി നിർവ്വാഹക സമിതി അംഗം അഡ്വ. ഡി.കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മനുഷ്യരുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും മേൽ കൊഞ്ഞനം കുത്തിക്കൊണ്ട് പുണ്യമായ ശബരിമല ക്ഷേത്രത്തെ അശുദ്ധ മാക്കിയവർക്ക് ജാതി – മതഭേദമന്യേ മുഴുവൻ വിശ്വാസികളും വരുന്ന തെരഞ്ഞെടുപ്പിലൂടെ സി പി എമ്മിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
വാർഡ് കമ്മിറ്റി ചെയർമാൻ ടി. കണ്ണൻ അധ്യക്ഷത വഹിച്ചു.കണ്ണൂർ ജില്ലാ വനിത ലീഗ്
സെക്രട്ടറി ഷബീദ ടീച്ചർ മുഖ്യാതിഥിയായിരുന്നു.
മുൻസിപ്പൽ യു.ഡി എഫ് ചെയർമാൻ എ. രൂപേഷ്, മുൻ കൗൺസിലർ എസ്.കെ. മുഹമ്മദ്‌ ,
വനിത ലീഗ് ജനറൽ സെക്രട്ടറി ഷമീമ ജമാൽ, രഘുതായത്ത് വയൽ, വി കെ പി ഇസ്മായിൽ, കെ. ഖലീൽ, കാട്ടൂർഹംസ, എസ്‌.സി അഷ്‌റഫ്‌ എന്നിവർ പ്രസംഗിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger