അനുസ്മരണവും കലണ്ടർ പ്രകാശനവും നടന്നു
പയ്യന്നൂർ: ജംഇയ്യത്തുൽ മുഅല്ലിമീൻ പെരുമ്പ റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിടപറഞ്ഞ സമസ്ത മുശാവറ അംഗങ്ങളായ തൊട്ടി മാഹിൻ മുസ്‌ലിയാർ,കെ.കെ.പി, അബ്ദുല്ല മുസ്‌ലിയാർ അനുസ്മരണവും റെയ്ഞ്ച് കലണ്ടർ പ്രകാശനവും നടന്നു.
മൂരിക്കൊവ്വൽ ലത്വീഫിയ്യ സെക്കണ്ടറി മദ്റസയിൽ നടന്ന പരിപാടിയിൽ ഷറഫുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു,സഫ്‌വാൻ ഫൈസി ഉൽഘാടനം ചെയ്തു,
സമസ്ത മുദരിബ് യഹ് യ ഹിശാമി അരവഞ്ചാൽ അനുസ്മരണ പ്രഭാഷണം നടത്തി.
അഞ്ചാം തദ് രീബ് പാഠശാലയിൽ റെയ്ഞ്ച് മുദരിബ് ആഷിഖ് നിസാമി ജനറൽ ടോക്ക് നടത്തി.
കബീർ അസ്ഹരി,റൗഫ് അസ്ഹരി,മുഹമ്മദലി ഹിശാമി മുനാഖശ അവതരിപ്പിച്ചു.
ക്ഷേമസമിതി കലണ്ടർ അബ്ദു റഹീമിന് നൽകിക്കൊണ്ട് ചെയർമാൻ ഷറഫുദ്ദീൻ ഫൈസി പ്രകാശനം ചെയ്തു.
കെ.പി.മുസ്തഫ അസ്ഹരി സ്വാഗതവും മഷ്ഹൂറലി ഫൈസി നന്ദിയും പറഞ്ഞു.
