കെ.എസ്.ഇ.ബി. വർക്കേഴ്സ് കുടുംബ സംഗമം നടത്തി
.
പയ്യന്നൂർ:കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ പയ്യന്നൂർ ഡിവിഷൻ കുടംബ സംഗമം പയ്യുന്നർ ഗാന്ധി പാർക്കിൽ വെച്ച് നടന്നു. സിഐടിയു സംസ്ഥാന കമ്മറ്റി അംഗം അഡ്വ. പി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് എം. സന്തോഷ് അധ്യക്ഷനായി.ഏരിയ സെക്രട്ടറി കെ കെ കൃഷ്ണൻ , കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി ഷൈജു സി , സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീരാജ് കെ പി , സോമി ജോസഫ് , അസി. സെക്രട്ടറി വിനോദ് സി വി , ട്രഷറർ ലക്ഷ്മണൻ പി വി , അനിൽ കുമാർ പി വി , അനിൽ കുമാർ കെ വി എന്നിവർ സംസാരിച്ചു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ പയ്യന്നൂർ ഡിവിഷൻ സെക്രട്ടറി സുധീർ കെ സ്വാഗതവുംവനിത കൺവീനർ നിഷ ബി നന്ദിയും പറഞ്ഞു. എഴിലോട് പുറച്ചേരി ഗ്രാമീണ കല വേദിയുടെ നാടൻ പാട്ടും, കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
