December 1, 2025

തലശ്ശേരി: പണിതീരാത്ത കെട്ടിടത്തിൽ നിന്ന് സ്ത്രീയുടെ തലയോട്ടി

img_0323.jpg

കണ്ണൂർ തലശേരി ജൂബിലി റോഡിൽ കാന്തലോട്ട് പള്ളിക്ക് സമീപമുള്ള പണിതീരാത്ത കെട്ടിടത്തിനുള്ളിൽ നിന്നും സ്ത്രീയുടെ തലയോട്ടിയും സാരിയും കണ്ടെത്തി.

 ഒന്നര വർഷം മുമ്പ് കാണാതായ തമിഴ് നാട് സേലം സ്വദേശിനി എഴുപത്തിമൂന്ന് കാരിയായ ധനകോടിയുടെ അസ്ത്കൂടമാണ് കണ്ടെത്തിയത്. ഭർത്താവായ എഴുപത്തിയാറ് കാരനായ അമ്പഴകനുമൊന്നിച്ച് ഊരു ചുറ്റി ജോലി ചെയ്ത് വരുന്നതിനിടയിലാണ്  പഴയങ്ങാടി പ്രതിഭാ ടാക്കീസിനടുത്ത് താമസിച്ചവരിവെ ഒന്നര വർഷം മുമ്പ് അമ്മയെ കാണാതായതെന്ന് മകൻ മണികണ്ഠൻ പോലീസിന് മൊഴി നൽകിയത്. തമിഴ്‌നാട് സേലം ആത്തൂർ സ്വദേശിനിയായ മകളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് അസ്ഥികൂടം കണ്ടെത്തിയത്. പഴയങ്ങാടി ടാക്കീസിന് സമീപം താമസിച്ചിരുന്ന മാതാവ് ധനകോടി (73)യെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് അമ്പായിരത്തെ സംശയിക്കുന്നതായി മകൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രാൻഡ് തേജസ് വസ്ത്രാലയത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനകത്തെ കുഴിയിൽ നിന്ന്  ധനകോടിയുടേതെന്ന് സംശയിക്കുന്ന തലയോട്ടിയും സാരിയും കണ്ടെത്തിയത്. തലയോട്ടിക്ക് അഞ്ചോ ആറോ മാസം പഴക്കമുണ്ടെന്നാണ് സൂചന. പൊലീസ് അമ്പായിരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.  ഫോറൻസിക് പരിശോധനക്ക് ശേഷമാണ് പോലീസ് മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂ എന്നുമാണ് സൂചന.

30 വർഷമായി ധന കോടിയും ഭർത്താവ് അമ്പഴകും കണ്ണൂർ ജില്ലയിൽ വന്നതെന്നാണ് മകൻ മണികണ്ഠൻ പറയുന്നത്. മണികണംന്പുറമെ സെൽവി, ലക്ഷ്മി, പെരിയസ്വാമി എന്നിവരാണ് മക്കൾ. മക്കളെ വരെ സംരക്ഷിക്കാറില്ലെന്നുമാണ് പരാതി. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയുമാണ്

പോലീസ് ചീഫ് നിധിൻ രാജ് തലശ്ശേരി എ സി പി. കാർത്തിക്ക്, ഇൻസ്പെക്ടർ ബിജു പ്രകാശ്, എസ്.ഐ.ഷമീൽ തുടങ്ങിയ വരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി വരുന്നത്. ഫോറൻസിക് വിദ്ഗദർ, വിരലടയാള വിദഗ്ദർ, ഡോഗ് സ്ക്വോഡ് സംഭവ സ്ഥലത്തെത്തി പരിശോ നടത്തി.

ലിഫ്റ്റിന് വേണ്ടി എടുക്കുന്ന കുഴിയിലാണ് തലയോട്ടിയും സാരിയുമെല്ലാം കണ്ടെത്തിയത്. ജനറൽ ആശുപത്രിയിലെ ഫോറൻസിക് ഡോ. ജിതിൻ സംഭവ സ്ഥലത്തെത്തി തലയോട്ടിയും മറ്റും പരിശോധന നടത്തി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger