മര കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടി യെടുത്തപയ്യന്നൂർ സ്വദേശിക്കെതിരെ വീണ്ടും കേസ്
വെള്ളരിക്കുണ്ട്: പെരുമ്പാവൂരിലെ സ്റ്റാർ പ്ലൈവുഡ് കമ്പനിയുടെ പാർട്ണർ ആണെന്ന് വിശ്വസിപ്പിച്ച് മരകച്ചവടക്കാരനിൽ നിന്നും 70 ടൺ റബ്ബർ മരം കൈക്കലാക്കി പണം നൽകാതെ വഞ്ചിച്ച പയ്യന്നൂർകാങ്കോൽ ആലക്കാട് സ്വദേശിയും മാത്തിൽ കുറുവേലിയിൽ താമസക്കാരനുമായ ടി.വി.ഗണേശനെ (47) തിരെ മറ്റൊരു കേസ് കൂടി.
പരപ്പ എരിക്കുളം കോളംകുളത്തെ കെ.എസ്. ജോൺസണിൻ്റെ പരാതിയിലാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 14 നും 16നുമിടയിൽ ജലീൽ എന്ന പേര് പറഞ്ഞ് പരിചയപ്പെടുത്തിയ പ്രതി
പെരുമ്പാവൂരിലെ ഓടക്കാൽസ്റ്റാർ പ്ലൈവുഡ് കമ്പനിയുടെ പാർട്ണർ ആണെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും 70 ടൺ റബ്ബർ മരം ടണ്ണിന് 10,000 രൂപ നിരക്കിൽ ഏഴ് ലക്ഷംരൂപ വില പറഞ്ഞ് ഉറപ്പിച്ചു പെരുമ്പാവൂരിലെ കാനാമ്പുറം പ്ലൈവുഡ് കമ്പനി, മൂവാറ്റുപുഴപോത്താനിക്കാട് എന്നീ കമ്പനികളിൽ എത്തിച്ച് കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയ ശേഷം പരാതിക്കാരന് 60,000 രൂപ മാത്രം നൽകി ബാക്കി തുക തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
