ചിട്ടി വെച്ച പണം ചോദിച്ചെത്തിയ ആളെ മർദ്ദിച്ചു
എടക്കാട് : കുറി വെച്ച പണം കിട്ടാത്തതിൽ കട അടച്ച് സഹകരിക്കണമെന്ന് പറഞ്ഞ വിരോധത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ യുവാവിനെ മർദ്ദിച്ചുവെന്ന പരാതിയിൽ എടക്കാട്പോലീസ് കേസെടുത്തു. മാമ്പ ചക്കരക്കൽ വനിതാ ബേങ്കിന് സമീപത്തെ പി.നവീനിൻ്റെ (34) പരാതിയിലാണ് കാടാച്ചിറയിൽ പ്രവർത്തിക്കുന്ന ഫോർ സ്റ്റാർ പവർ ടൂൾ എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ തേജസിനെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 24 ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പരാതിക്കാരനും മറ്റ് 17 ഓളം പേരും ചേർന്ന് കുറി വെച്ച പണം കിട്ടാത്തതിൽ സ്ഥാപനത്തിലെ ജീവനക്കാരനോട്കട അടച്ച് സഹകരിക്കണമെന്ന് പറഞ്ഞ വിരോധത്തിൽ തടഞ്ഞ് വെച്ച് മൂന്ന് മാസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായ പരാതിക്കാരൻ്റെ ഷോൾഡറിന് കൈകൊണ്ട് അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
