പോക്‌സോ കേസ് പ്രതിക്ക് 15 വർഷം തടവ്
മട്ടന്നൂർ: പതിനൊന്നുവയസ്സുകാരനെ ലൈංගികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം തടവിനും 45,000 രൂപ പിഴയ്ക്കും മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. പാലക്കാട് പള്ളിപ്പുറം പെഴുങ്കര സ്വദേശിയായ സദറുദ്ദീൻ (31) ആണ് ശിക്ഷിക്കപ്പെട്ടത്. ജഡ്ജി അനിറ്റ് ജോസഫാണ് വിധി പ്രഖ്യാപിച്ചത്.
ഈ വർഷം ജനുവരിയിൽ കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്ത് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. തുടർന്ന് എസ്‌ഐ കെ. ജീവാനന്ദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.
