യൂത്ത് ലീഗ് ചെറുതാഴം പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു
.
പിലാത്തറ: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ചെറുതാഴം പഞ്ചായത്ത് സമ്മേളനം വിവിധ പരിപാടികളോട് കൂടി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി മണ്ടൂരിൽ നിന്നും പിലാത്തറയിലേക്ക് യൂത്ത് വാക്ക് നടന്നു. തുടർന്ന് പിലാത്തറയിൽ പതാക ഉയർത്തി. വിവിധ ശാഖകളിലെ പ്രവർത്തകരെ ഉൾപ്പെടുത്തി സൗഹൃദ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ വനിതകൾക്കായി മെഹന്തി, പുഡിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. മർഹൂം ഫസലുൽ ആബിദ് നഗറിൽ നടന്ന പ്രതിനിധി സമ്മേളനം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. നിസ്സാമുദ്ദീൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി സൈനുൽ ആബിദ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് നജ്മുദ്ദീൻ പിലാത്തറ, ദുബായ് കെ എം സി സി കണ്ണൂർ ജില്ല സെക്രട്ടറി നൂറുദ്ദീൻ മണ്ടൂർ, റാഫി ചുമടുതാങ്ങി, , താജുദ്ദീൻ പിലാത്തറ, റസാഖ് എം പി, ഷഫീക് മണ്ടൂർ, ജംഷീർ പിലാത്തറ, സാദിക്ക് മണ്ടൂർ, തമീം ചുമടുതാങ്ങി, വനിതാ ലീഗ് നേതാക്കളായ അമീറ, സീനത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മത്സര വിജയികൾക്കുള്ള സമ്മാനദാനവും മെഹ്ഫിൽ കലാസംഘം അവതരിപ്പിച്ച മുട്ടിപ്പാട്ടും അരങ്ങേറി.
