LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

ചെറുകുന്ന് മഠം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആണ്ടിയൂട്ട് പൂജാ ഉത്സവം

img_9705.jpg
Spread the love

ചെറുകുന്ന് : ചെറുകുന്ന് മഠം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആണ്ടിയൂട്ട് പൂജാ ഉത്സവം തുടങ്ങി. 26-ന് വൈകീട്ട് ആറിന് സന്ധ്യാ വേല, തുടർന്ന് ഭജന, നൃത്തനൃത്യങ്ങൾ, 27-ന് വൈകീട്ട് 6.45 ന് നാട്യയോഗ നൃത്തം, രാത്രി എട്ടിന് അയ്യപ്പ ഭജന, 28-ന് വൈകീട്ട് ഭജന, രാത്രി നൃത്തനൃത്യങ്ങൾ, 29-ന് വൈകീട്ട് 5.15 ന് തായമ്പക, സന്ധ്യാവേല, തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, 30-ന് വൈകീട്ട് 5.15 ന് തായമ്പക, വിളക്കുപൂജ, നൃത്തനൃത്യങ്ങൾ, ഡിസംബർ ഒന്നിന് രാവിലെ അഞ്ചിന് ഗണപതിഹോമം, 7.30-ന് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽനിന്നും കതിരുവെക്കും തറവഴി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 10.30ന് ഒതയമ്മാടം ദേശത്തേക്ക് സഞ്ചാരം. വൈകു 3.30ന് കാവടിസഞ്ചാരത്തോട് കൂടി സഞ്ചാരം തിരിച്ചുവരവ്. അഞ്ചിന് ദീപം തെളിക്കൽ, തുടർന്ന് കേളികൊട്ട്, സന്ധ്യാവേല, ദീപാരാധന, കാഴ്ചശ്ശീവേലി, കാഴ്ചവരവ്, ഭക്തിഗാനമേള, രണ്ടിന് പുലർച്ചെ ഒന്നിന് സുബ്രഹ്മണ്യസ്വാമി പൂജ , തുടർന്ന് തിടമ്പ് നൃത്തം, ഊട്ട് പൂജ, പ്രസാദ ഊട്ട്, അഭിഷേകം, മുദ്രധാരണം, തായമ്പക, പാനകപൂജ, പ്രസാദവിതരണം, കാവടിയാട്ടം, കർപ്പൂരാരാധന, വൈകീട്ട് പഴനി യാത്ര. സഞ്ചാരം.

24-ന് ചുണ്ട, 25, 26 കണ്ണപുരം, 27-ന് എടത്തട്ട, 28-ന് അമ്പലപ്പുറം, 29-ന് കൊവ്വപ്പുറം, ഡിസംബർ ഒന്നിന് ഒതയമ്മാടം ദേശം എന്നീ ഭാഗങ്ങളിലാണ്. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ സഞ്ചാരം തുടങ്ങും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!