വിസ തട്ടിപ്പു കേസിലെ പ്രതിക്കെതിരെ പോക്സോ
തളിപ്പറമ്പ്: ജോലി തട്ടിപ്പ് നടത്തി നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത പ്രതിക്കെതിരെ പോക്സോ കേസ്. ആലപ്പുഴ സ്വദേശി വിനോദ് കുമാറിനെ (51)തിരെയാണ് പോക്സോ നിയമപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2021-ൽ കണ്ണപുരം സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് പ്രതി തളിപ്പറമ്പിലെ ലോഡ്ജിൽ വെച്ചും ഏറണാകുളത്ത് വെച്ചും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. തളിപ്പറമ്പിൽ വെച്ച് പരിചയപ്പെട്ട ആൺകുട്ടിയെ ആലപ്പുഴ സ്വദേശിയായ പ്രതി ലോഡ്ജിൽ മുറിയെടുത്താണ് പീഡനത്തിനിരയാക്കിയത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ അഫ്ഗാനിസ്ഥാനിലേക്ക് ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പത്തനംതിട്ടപോലീസ് കേസ് കണ്ണൂർ സ്റ്റേഷനിലേക്ക് കൈമാറുകയും അന്ന് പീഡനത്തിനിരയായ 20 കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസെടുത്ത പോലീസ് സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് കൈമാറുകയുമായിരുന്നു.
