LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

തലശ്ശേരി–കൂർഗ് റോഡ് നവീകരണം: മാക്കൂട്ടം ചുരം ഭാഗത്ത് പ്രവർത്തി പുനരാരംഭിച്ചു

img_9506.jpg
Spread the love

ഇരിട്ടി: കനത്ത മഴയെ തുടർന്ന് പാതിവഴിയിൽ നിർത്തിവെച്ചിരുന്ന തലശ്ശേരി–കൂർഗ് റോഡ് നവീകരണ പ്രവർത്തനം വീണ്ടും പുനരാരംഭിച്ചു. മഴയ്ക്ക് മുന്നോടിയായി ആരംഭിച്ച പണി കാലവർഷം നേരത്തേ എത്തിയതോടെ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു.

നിലവിൽ കൂട്ടുപുഴ–മാക്കൂട്ടം ഭാഗത്തെ 1.300 കിലോമീറ്റർ ദൂരം പുനർനിർമ്മിക്കുന്ന പ്രവൃത്തി ആണ് ആരംഭിച്ചിരിക്കുന്നത്. വിരാജ്‌പേട്ട എൻബിഎൻ കൺസ്ട്രക്ഷൻസ് കരാർ ഏറ്റെടുത്ത ഭാഗമാണിത്.

7 മീറ്റർ വീതിയിലുള്ള മെക്കാഡം ടാറിംഗ്, കോൺക്രീറ്റ്, ഓവുചാൽ എന്നിവ ഉൾപ്പെടുത്തി 2.8 കോടി രൂപ ചെലവിലാണ് നവീകരണം.

മഴ കാരണം നിർത്തിവെച്ച മറ്റ് ഭാഗങ്ങളിലും പണികൾ ഉടൻ തുടരും

ഇതേ റോഡിലെ പെരുമ്പാടി മുതൽ 2.3 കിലോമീറ്റർ ദൂരം 5.5 കോടി രൂപ ചെലവിൽ പുതുക്കിപ്പണിയുന്ന പ്രവൃത്തിയും മഴ മൂലം നിർത്തിവെച്ചിരുന്നു. ഇവിടെ കൂടി പ്രവർത്തി ഉടൻ പുനരാരംഭിക്കുമെന്നാണ് വിവരം.

നവീകരണ പദ്ധതിയുടെ ഭാഗമായി:

2.7 കിലോമീറ്റർ – 3 കോടി രൂപ 1.300 കിലോമീറ്റർ – 3.75 കോടി രൂപ

എന്നിങ്ങനെ രണ്ട് പുതിയ പാക്കേജുകളും കരാർ ഉറപ്പിച്ചിട്ടുണ്ട്.

മെതിയടിപ്പാറ ഭാഗം: 850 മീറ്റർ 3 കോടി രൂപയ്ക്ക് പുനർനിർമാണം

മെതിയടിപ്പാറയിൽ 850 മീറ്റർ ദൂരം 3 കോടി രൂപയ്ക്ക് പുനർനിർമിക്കുന്ന പ്രവൃത്തി കൂടിയും എൻബിഎൻ കൺസ്ട്രക്ഷൻസ് ഏറ്റെടുത്തിട്ടുണ്ട്.

മുന്നത്തെ ഘട്ടത്തിൽ 4 കിലോമീറ്റർ ദൂരം 6 കോടി രൂപ ചെലവിൽ നവീകരണം പൂർത്തിയാക്കിയിരുന്നു.

ബാക്കി 6.55 കിലോമീറ്റർ ദൂരം കൂടി നവീകരിക്കുന്നതിനായി വീരാജ്‌പേട്ടയിലെ മലയാളി സമൂഹവും ജനപ്രതിനിധികളും ഫണ്ട് അനുവദനത്തിനായി ശ്രമിച്ചു വരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!